തിരുവനന്തപുരം: ശബരിമലയില്‍ യുവതീപ്രവേശനം വിലക്കാനാവില്ലെന്ന് ദേവസ്വംബോര്‍ഡിന് നിയമോപദേശം. മുതിര്‍ന്ന അഭിഭാഷകനായ അഡ്വ. ചന്ദ്ര ഉദയ് സിംഗാണ് ദേവസ്വം ബോര്‍ഡിന് നിയമോപദേശം നല്‍കിയിരിക്കുന്നത്. സുപ്രീംകോടതിയുടെ വിധി നടപ്പാക്കുകയാണ് ദേവസ്വംബോര്‍ഡിന് മുന്നിലുള്ള ഏക പോംവഴി. ചൊവ്വാഴ്ചത്തെ സുപ്രീംകോടതിയുടെ ഇടപെടലോടെ യുവതി പ്രവേശനം വേണമെന്ന വിധിയില്‍ കൂടുതല്‍ വ്യക്തത വന്നെന്നും ദേവസ്വംബോര്‍ഡിന് നിയമോപദേശം നല്‍കിയിരിക്കുകയാണ്.













