ശബരിമല: സര്‍ക്കാരിന്റെ ഇടപെടല്‍ ദേവസ്വം ബോര്‍ഡിന്റെ അധികാരത്തിലുള്ള കടന്നുകയറ്റമെന്ന് സതീശന്‍


ശബരിമലയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടുന്നത് ദേവസ്വം ബോര്‍ഡിന്റെ സ്വയം ഭരണാധികാരത്തിലുള്ള കടന്നുകയറ്റമാണെന്ന് കോണ്‍ഗ്രസ് നേതാവ് വി.ഡി.സതീശന്‍. എല്ലായിടത്തും തന്റെ അധികാരം ഉറപ്പിക്കാന്‍ ശ്രമിക്കുന്ന പിണറായി വിജയന്‍ ദേവസ്വം ബോര്‍ഡിനകത്തും അധികാരം ഉറപ്പിക്കാന്‍ നടത്തുന്ന ശ്രമമാണിത്. ഇന്ത്യന്‍ യൂണിയനിലേക്കു തിരുവിതാംകൂര്‍ ഉള്‍പ്പടെയുള്ള നാട്ടുരാജ്യങ്ങള്‍ ചേര്‍ന്നപ്പോള്‍ ക്ഷേത്രങ്ങളെ സംബന്ധിച്ചും ദേവസ്വം ബോര്‍ഡ് രൂപീകരിക്കുന്നതും സംബന്ധിച്ച്‌ ഉണ്ടാക്കിയിട്ടുള്ള കവനന്റ് (ഉടമ്ബടി) വായിച്ചു നോക്കണമെന്നും സതീശന്‍ സമൂഹമാധ്യമത്തിലെഴുതിയ കുറിപ്പില്‍ പറഞ്ഞു.




Sharing is Caring