ശബരിമല ദര്‍ശനത്തിന് വേണ്ടി പോയ ബിന്ദുവിന് ഊര് വിലക്ക്


കോഴിക്കോട്: ശബരിമല ദര്‍ശനത്തിന് പോയ ബിന്ദു തങ്കം കല്യാണിക്ക് വിലക്ക് ഏര്‍പ്പെടുത്തി . ചേവായൂരിലെ വാടക വീട്ടില്‍ ആയിരുന്നു ബിന്ദു താമസിസിച്ചിരുന്നത് .എന്നാല്‍ ഇനിമുതല്‍ അവിടേക്ക് താമസിതനായി വീട്ടിലേക്ക് വരണ്ട എന്നും വീട്ടുടമസ്ഥര്‍ അറിയിച്ചു .കൂടാതെ ഇനി ഒരു നിര്‍ദ്ദേശം ലഭിക്കുന്നതുവരെ സ്കൂളില്‍ ജോലിക്കായി വന്നാല്‍ മതിയെന്നും സ്കൂള്‍ അധികൃതര്‍ അറിയിക്കുകയും ചെയ്തു .


ബിന്ദുവിനെതിരെ നിരവധി ഭീഷണികള്‍ നിലനിക്കുന്ന സാഹചര്യത്തില്‍ ബിന്ദു സുഹൃത്തിന്റെ ഫ്‌ലാറ്റിലാണ് ഇപ്പോള്‍ താമസിക്കുന്നത് .എന്നാല്‍ ഇവിടെയും ശക്തമായ പ്രധിഷേധം തുടരുന്ന സാഹചര്യത്തില്‍ ബിന്ദു പോലീസ് സംരക്ഷണം ആവശ്യപ്പെടുകയും ചെയ്തു .ഇരുമുടിക്കെട്ട് ഇല്ലാതെ അയ്യപ്പ ദര്‍ശനം നടത്തണമെന്ന ആവശ്യവുമായി പോലീസിനെ സമീപിചിരുന്നു .കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് ബിന്ദുവിനെ തിരികെ പറഞ്ഞയക്കുകയും ചെയ്തു.




Sharing is Caring