ശബരിമല ക്ഷേത്രം ഭക്തരുടേത് മുഖ്യമന്ത്രിയെ തിരുത്തി പന്തളം രാജകുടുംബാംഗം ശശികുമാര്‍ വര്‍മ


പന്തളം:ശബരിമല ക്ഷേത്രം ദേവസ്വം ബോര്‍ഡിന്റേതാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെ തിരുത്തി പന്തളം രാജകുടുംബാംഗം ശശികുമാര്‍ വര്‍മ . ക്ഷേത്രം ഭക്തരുടേതാണെന്ന് അദ്ദേഹം പറഞ്ഞു. കൊട്ടാരവും ക്ഷേത്രവും തമ്മിലുള്ള ബന്ധം അഞ്ച് വര്‍ഷം കൂടുമ്ബോള്‍ മാറുന്നതല്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തിനിടെ പറഞ്ഞു.


ആചാരപരമായ കാര്യങ്ങളില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറയല്ല. ശബരിമലയിലെ വരുമാനത്തില്‍ രാജകൊട്ടാരത്തിന് കണ്ണില്ല. അതില്‍ കണ്ണ് നട്ടിരിക്കുന്നവരുണ്ട്. അത് കണ്ട് പിടിക്കേണ്ട ജോലി മാദ്ധ്യമങ്ങളുടേതാണെന്ന് അദ്ദേഹം പറഞ്ഞു.


ദേവസ്വം ബോര്‍ഡില്‍ നിന്ന് അഞ്ച് പൈസ ചോദിച്ചിട്ടില്ല. എന്നാല്‍, ലഭിക്കേണ്ടത് ലഭിച്ചേ മതിയാകൂ. ബോര്‍ഡിന്റെ വരുമാനത്തില്‍ നിന്ന് ഒരു രൂപ പോലും ഞങ്ങള്‍ ചോദിക്കില്ല. തിരുവാഭരണത്തിനൊപ്പം പോകുന്നവര്‍ക്ക് ആയിരം രൂപ കൊടുക്കുന്നുണ്ട്. അതില്‍ കാലത്തിനനുസരിച്ച പരിഷ്‌കരണം വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.അത് പല സര്‍ക്കാരുകളും തന്നിട്ടുണ്ട്. അതിന് ബോര്‍ഡിനോട് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.



Sharing is Caring