ആഹാരത്തില്‍ വിഷം ചേര്‍ത്ത് കൊല്ലുമോയെന്ന് ഭയം: സിസ്‌റ്റര്‍ അനുപമ

കോട്ടയം: ഭക്ഷണത്തില്‍ സ്ലോ പോയിസണ്‍ ചേര്‍ത്ത് അവര്‍ ഞങ്ങളെ അല്പാല്പമായി ഇല്ലാതാക്കുമെന്ന് ഭയക്കുന്നതായി സിസ്റ്റര്‍ അനുപമ. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പൊലീസിന് മൊഴി നല്‍കിയ ഫാ. കുര്യാക്കോസ് കാട്ടുത്തറയുടെ മരണം ഞങ്ങള്‍ക്കുള്ള സൂചനയാണോ എന്ന് സംശയമുണ്ട്. അച്ചന്‍ എങ്ങനെ മരിച്ചതാണെങ്കിലും അതിന് പിന്നില്‍ അവര്‍ തന്നെയാണ്. ബിഷപ്പ് ഫ്രാങ്കോയ്ക്ക് ജാമ്യം കിട്ടിയശേഷം അയാളുടെ ആളുകള്‍ പലതവണ അച്ചനെ നേരിട്ട് ചെന്നുകണ്ട് ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് ഇരയായ കന്യാസ്ത്രിയുടെ സുഹൃത്തായ സിസ്റ്റര്‍ അനുപമ ‘കേരളകൗമുദി ഫ്ളാഷി’നോട് പറഞ്ഞു. കുറവിലങ്ങാട് മഠത്തില്‍ വച്ച്‌ സിസ്റ്റര്‍ അനുപമ ‘ഫ്ളാഷി’നോട് സംസാരിച്ചു: .

ഭീഷണിയും പ്രതികാര നടപടിയും . കുര്യാക്കോസ് അച്ചനെ 2003 മുതല്‍ എനിക്കറിയാം. സഭ തുടങ്ങിയ കാലഘട്ടത്തില്‍ കന്യാസ്ത്രീകളെ മഠത്തില്‍ ചേര്‍ക്കുന്നതിനും മറ്റും അച്ചനായിരുന്നു മുന്‍പന്തിയില്‍. ജലന്ധര്‍ രൂപത അതിരൂപതയാക്കുന്നതിന് റോമില്‍ നിന്ന് അനുമതി വാങ്ങിയെടുക്കുന്നതിന് എഴുത്തുകുത്തുകളെല്ലാം നിര്‍വഹിച്ചത് അച്ചനായിരുന്നു. അന്ന് ബിഷപ്പ് ഫ്രാങ്കോ വികാരി മാത്രമായിരുന്നു. സ്‌നേഹമുള്ള നല്ല മനുഷ്യനായിരുന്നു കുര്യാക്കോസ് അച്ചന്‍. തെറ്റ് കണ്ടാലും നല്ലത് കണ്ടാലും നേരിട്ട് പറയും. ഒരിക്കലും ആരെയും ദ്രോഹിക്കണമെന്ന ചിന്ത അച്ചനുണ്ടായിരുന്നില്ല. ഞങ്ങള്‍ക്ക് അനുകൂലമായി മാദ്ധ്യമങ്ങളോട് ധൈര്യമായി സംസാരിച്ച വ്യക്തിയായിരുന്നു. ഇതേത്തുടര്‍ന്ന് അച്ചന് പലതരത്തിലുള്ള ഭീഷണിയും പ്രതികാര നടപടിയും നേരിടേണ്ടി വന്നിട്ടുണ്ട്. ജലന്ധറിനടുത്ത് ബസുവയിലുള്ള അച്ചന്റെ വിദ്യാര്‍ത്ഥിയായിരുന്ന വൈദികന്റെ കീഴിലേക്ക് സ്ഥലംമാറ്റിയത് പ്രതികാര നടപടിയുടെ ഭാഗമായാണ്. വെറും റസിഡന്‍ഷ്യല്‍ പ്രീസ്‌റ്റെന്ന് പദവി മാത്രമാണ് അവിടെ അച്ചനുണ്ടായിരുന്നത്. ഒരു പാരീഷിന്റെ പോലും ഉത്തരവാദിത്വം നല്‍കിയിരുന്നില്ല.

പിന്നില്‍ അവര്‍ തന്നെ
കുര്യാക്കോസ് അച്ചന്റെ മരണത്തിലേക്ക് നയിച്ചത് എന്ത് കാരണമായാലും അതിന് പിന്നില്‍ അവരാണ്. അച്ചന്റേത് ഒരു സ്വാഭാവിക മരണമാണെങ്കില്‍പോലും അതിന് പിന്നില്‍ ഫ്രാങ്കോയുടെ ആളുകളാണ്. തനിക്കെതിരെ നില്‍ക്കുന്നവരെ ഏതെങ്കിലും വിധത്തില്‍ ഒതുക്കാന്‍ ഫ്രാങ്കോ ശ്രമിക്കും. മൊഴി കൊടുത്തതിനും മാദ്ധ്യമങ്ങളോട് സംസാരിച്ചതിന് ശേഷവും അച്ചന് നിരന്തരം ഭീഷണിയുണ്ടായിരുന്നു. ആ സമയത്ത് അച്ചന്‍ ബോക്പൂര്‍ എന്ന സ്ഥലത്തായിരുന്നു. എന്നാല്‍ ജലന്ധറിലുള്ള എന്റെ ബന്ധുവായ വൈദികനൊപ്പം ഫാ. കുര്യാക്കോസ് പലപ്പോഴും വന്ന് നില്‍ക്കാറുണ്ടായിരുന്നു. അക്കാര്യം ബന്ധുവായ അച്ചന്‍ എന്നോട് മിക്കപ്പോഴും ഫോണ്‍ ചെയ്യുമ്ബോള്‍ പറഞ്ഞിട്ടുണ്ട്. ഒറ്റയ്ക്ക് നില്‍ക്കാന്‍ പേടി കാരണമാണ് അദ്ദേഹം അവിടെ വന്ന് നിന്നിരുന്നത്. ബിഷപ്പിന് ജാമ്യം കിട്ടിയശേഷം പലതവണ അയാളുടെ ആളുകള്‍ വന്ന് ഫാ. കുര്യാക്കോസിനെ കണ്ടിട്ടുണ്ട്. ഞങ്ങള്‍ക്കൊപ്പം (കന്യാസ്ത്രീകള്‍) നില്‍ക്കരുതെന്നും ബിഷപ്പിനെതിരായ മൊഴിയില്‍ നിന്ന് പിന്മാറണമെന്നും അവര്‍ ആവര്‍ത്തിച്ച്‌ ആവശ്യപ്പെട്ടിരുന്നു. ഇതെല്ലാം അച്ചനെ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്. അച്ചന്റെ മരണ വാര്‍ത്ത ഞങ്ങള്‍ക്കൊരു ഷോക്കാണ്. ഞങ്ങളെ അദ്ദേഹം ഒരുപാട് സഹായിച്ചിരുന്നു. ഫ്രാങ്കോക്കെതിരായ കേസില്‍ അദ്ദേഹം പ്രധാന സാക്ഷിയായിരുന്നെന്ന് ഓര്‍ക്കണം. പരാതിക്കാരിയായ സിസ്റ്റര്‍ക്ക് ഇപ്പോഴും കുര്യാക്കോസ് അച്ചന്റെ മരണ വാര്‍ത്ത ഉള്‍ക്കൊള്ളാനായിട്ടില്ല.

പുറത്ത് പേടി, അകത്ത് ഭീഷണി
പൊലീസ് സുരക്ഷയടക്കമുള്ളതിനാല്‍ പുറത്ത് നിന്ന് ഞങ്ങള്‍ക്ക് ഭീഷണിയില്ല. എന്നാല്‍ ഭീഷണി അകത്ത് നിന്നാണ്. ഞങ്ങള്‍ ആറ് പേരെ കൂടാതെ ബിഷപ്പിനെ അനുകൂലിക്കുന്ന രണ്ട് പേരുമാണ് കുറവിലങ്ങാട് മഠത്തില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ രണ്ട് പേരെ കൂടി ഇവിടേക്ക് അയച്ചു. ഒക്ടോബര്‍ ആറിന് ജലന്ധറില്‍ പുതിയ ബിഷപ്പ് അധികാരമേറ്റെടുക്കുന്നതിന് മുമ്ബായി ധൃതിപിടിച്ച്‌ ഇവരെ വിമാനത്തിലാണ് ഇവിടേക്ക് വിട്ടത്.

ഒന്നിനും സ്വാതന്ത്ര്യമില്ല
മാനസികമായി വളരെയധികം ബുദ്ധിമുട്ടിലാണ് ഞങ്ങള്‍ കഴിയുന്നത്. ഒന്നിനും സ്വാതന്ത്ര്യമില്ല.ഞങ്ങളെ ഒരു ജോലിയും ചെയ്യാന്‍ അനുവദിക്കുന്നില്ല. ഞങ്ങളെ കുറിച്ച്‌ അപവാദം പറഞ്ഞ് പരത്തുന്നുണ്ട്. ഞങ്ങളെ ആരും വിളിക്കാറില്ല. ഞങ്ങള്‍ മദറിനോട് മാത്രമാണ് ആകെ മിണ്ടുന്നത്. അതും ആശുപത്രിയിലോ മറ്റോ പോകാന്‍ പണം ആവശ്യമുണ്ടെങ്കില്‍ ചോദിക്കാന്‍ വേണ്ടി മാത്രം. നാല് മാസത്തോളം ഞങ്ങള്‍ മൂന്ന് പേര്‍ക്ക് പോക്കറ്റ് മണി നല്‍കാറില്ലായിരുന്നു. സെപ്തംബര്‍ മാസം മുതല്‍ അത് കിട്ടുന്നുണ്ട്.

Sharing is Caring