ശബരിമല കൊടിമര പുനര്‍നിര്‍മ്മാണത്തിലെ ക്രമക്കേടില്‍ കേസെടുക്കാന്‍ തെളിവുകളില്ലെന്ന് വിജിലന്‍സ്


ശബരിമല കൊടിമര പുനര്‍നിര്‍മ്മാണത്തിലെ ക്രമക്കേടില്‍ കേസെടുക്കാന്‍ തെളിവുകളില്ലെന്ന് വിജിലന്‍സ്. ദേവസ്വം ബോര്‍ഡില്‍ യുഡിഎഫ് ഭരണസമിതി ഉള്ള സമയത്ത് ക്രമക്കേട് നടന്നെന്നായിരുന്നു ആരോപണം. ത്വരിതാന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് ഇന്ന് ഹൈക്കോടതിയ്ക്ക് കൈമാറും. സംഭാവനയായി ലഭിച്ച 412 ഗ്രാം സ്വര്‍ണവും നിര്‍മ്മാണത്തിന് ഉപയോഗിച്ചെന്നാണ് റിപ്പോര്‍ട്ട്. മുഴുവന്‍ സ്വര്‍ണവും വാചിവാഹന, അഷ്ടദിക് പാലകരുടെ നിര്‍മ്മാണത്തിന് ഉപയോഗിച്ചു.


സംഭവാന നല്‍കിയ നടന്‍മാര്‍ അടക്കം 23 പേരുടെ മൊഴി എടുത്തു. നാല് പേരുടെ വിശദാശംങ്ങള്‍ കണ്ടെത്താനായില്ലെന്നും വിജിലന്‍സ് അറിയിച്ചു. മോഹന്‍ലാല്‍, രഞ്ജിപണിക്കര്‍, പ്രിയദര്‍ശന്‍, ഷാജി കൈലാസ്, സുരേഷ് ഗോപി അടക്കം 27 പേരാണ് സംഭവാന നല്‍കിയത്. സംഭാവന സ്വര്‍ണം സ്വീകരിച്ചത് എ.എസ് പി കുറുപ്പാണ്. സംഭാവന സ്വര്‍ണത്തിന് ദേവസ്വം റസീറ്റും നല്‍കി.




Sharing is Caring