എന്‍.ശങ്കര്‍ റെഡ്ഡിയെ ചട്ടം ലംഘിച്ച് വിജിലന്‍സ് ഡയറക്ടറായി നിയമിച്ചത് അന്വേഷിക്കാന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ടു. പ്രാഥമിക അന്വേഷണം നടത്തി ഫെബ്രുവരി 15 നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് വിജിലന്‍സ് കോടതിയുടെ ഉത്തരവ്.
ഇതോടൊപ്പം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ എന്നിവരുടെ പങ്കും അന്വേഷിക്കാനും കോടതി നിര്‍ദ്ദേശിച്ചു.

ഡയറക്ടറായി നിയമിച്ചത് അന്വേഷിക്കാൻ തിരുവനന്തപുരം വിജിലൻസ് കോടതി ഉത്തരവിട്ടു. പായിച്ചിറ നവാസ് എന്നയാൾ സമർപ്പിച്ച ഹരജി പരിഗണിച്ചാണ് കോടതി ഉത്തരവ്.
എഡിജിപിയായിരുന്ന ശങ്കര്‍ റെഡ്ഡിക്ക് ഡിജിപിയായി സ്ഥാനക്കയറ്റം നല്കി വിജിലന്‍സ് ഡയറക്ടറായി നിയമിച്ചതില്‍ ക്രമക്കേടുള്ളതായി വിജിലന്‍സ് കോടതി നേരത്തെ പ്രാഥമിക നിരീക്ഷണം നടത്തിയിരുന്നു













