തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ കാറ്റിന് സാധ്യത. അടുത്ത ദിവസങ്ങളില്‍ ബംഗാള്‍ ളള്ക്കടലിലും അറബിക്കടലിലും ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.ജൂണ്‍ 28 മുതല്‍ 30 വരെ ആന്‍ഡമാന്‍ ഉള്‍കടലിലും ബംഗാള്‍ ഉള്‍ക്കടലിലും മണിക്കൂറില്‍ 40 മുതല്‍ 50 വരെ കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റു വീശാന്‍ സാധ്യതയുള്ളതായും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്ക്- പടിഞ്ഞാറന്‍ അറബിക്കടലില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി .













