വാഷിംഗ്ടണ്‍ ഡിസി: വിദേശ ജോലിക്കാര്‍ക്കുള്ള പുതിയ വര്‍ക്ക് വിസ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ അമേരിക്ക. എക്സിക്യൂട്ടീവ് ഉത്തരവ് തയ്യാറാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
പ്രഖ്യാപനത്തിന് ജെ -1 വിസകളോ മറ്റ് സാംസ്കാരിക അല്ലെങ്കില്‍ വര്‍ക്ക് എക്സ്ചേഞ്ച് പ്രോഗ്രാമുകളോ ആണ് ലക്ഷ്യമിടുന്നത്. അതേ സമയം മുന്‍പ് നല്കിയ വിസകള്‍ റദ്ദാക്കില്ല.

നയത്തെക്കുറിച്ച് വൈറ്റ് ഹൗസ് അന്തിമ തീരുമാനം എടുത്തിട്ടില്ലെങ്കിലും, തുള്‍സയില്‍ ശനിയാഴ്ച നടക്കുന്ന ട്രംപ് പ്രചാരണ റാലിക്ക് മുന്‍പ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായേക്കുമെന്നാണ് വിവരം .













