കോ​വി​ഡ്: യു​എ​ഇ​യി​ല്‍ 393 പു​തി​യ രോ​ഗി​ക​ള്‍; 755 പേ​ര്‍​ക്ക് രോ​ഗ​മു​ക്തി


അ​ബു​ദാ​ബി: യു​എ​ഇ​യി​ല്‍ കോ​വി‍​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ഗ​ണ്യ​മാ​യി കു​റ​യു​ന്നു. പു​തു​താ​യി 393 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ര​ണ്ടു പേ​ര്‍ മ​രി​ച്ചു. അ​തേ​സ​മ​യം, 755 പേ​ര്‍ രോ​ഗം ഭേ​ദ​മാ​യി ആ​ശു​പ​ത്രി വി​ട്ട​താ​യും ആ​രോ​ഗ്യ രോ​ഗ​പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.


രാ​ജ്യ​ത്ത് അ​ടു​ത്തി​ടെ വ്യാ​പ​ക​മാ​യി കോ​വി‍​ഡ് പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചി​രു​ന്നു. പു​തു​താ​യി 38,000 പേ​ര്‍​ക്ക് കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. ഇ​തു​വ​രെ 30 ല​ക്ഷം പേ​ര്‍​ക്ക് പ​രി​ശോ​ധ​ന ന​ട​ത്തി​യ​താ​യി മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.




Sharing is Caring