വ്യാഴാഴ്ച വരെ മഴ ശക്തമായി തുടരും; ജാഗ്രതാ നിര്‍ദ്ദേശം


സംസ്ഥാനത്തിന്റെ വിവധ ഭാഗങ്ങളില്‍ കനത്ത മഴയില്‍ വ്യാപക നാശനഷ്ടം. വ്യാഴാഴ്ച വരെ മഴ ശക്തമായി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കോട്ടയത്ത് മൂന്നിടത്ത് ഉരുള്‍ പൊട്ടി. പൂഞ്ഞാര്‍ ,തീക്കോയി, കൂട്ടിക്കല്‍ എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടലുണ്ടായത്. ഇവിടെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. കൊല്ലത്തും എറണാകുളത്തും കനത്ത മഴ തുടരുകയാണ്. പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു. ട്രയിനുകള്‍ വൈകിയാണോടുന്നത്. എറണാളം എം.ജി റോഡിലും കെ.എസ്.ആര്‍.ടിസി സ്റ്റാന്‍ഡിലും വെള്ളം കയറി. കുട്ടനാട്ടില്‍ വ്യാപക കൃഷി നാശം.


ആലപ്പുഴ വഴിയുള്ള ട്രെയിനുകള്‍ വൈകിയോടുന്നു
പൂത്തോട്ടയില്‍ വീടിനു മുകളിലേക്കു മരം മറിഞ്ഞു വീണു
എം.ജി സര്‍വ്വകലാശാല പരീക്ഷകള്‍ മാറ്റി വച്ചു.
പൊന്നാനി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി.
എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ ട്രാക്കുകളില്‍ വെള്ളം കയറി
കൊറ്റങ്കര വില്ലേജിലെ പേരൂരില്‍ പതിനൊന്നു കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.
പെരിയാറും മീനച്ചിലാറും കരകവിഞ്ഞൊഴുകുന്നു.
എ.സി റോഡുവഴിയുള്ള ഗതാഗതം കെ.എസ്.ആര്‍.ടി. നിര്‍ത്തി വച്ചു.




Sharing is Caring