വ്യാജവാഹന രജിസ്‌ട്രേഷന്‍: സുരേഷ് ഗോപി എം.പി മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു


ബി.ജെ.പി രാജ്യസഭാ എം.പിയും നടനുമായ സുരേഷ് ഗോപി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ആഡംബര വാഹനം പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ച കേസിലാണ് ജാമ്യാപേക്ഷ. വെള്ളിയാഴ്ച്ച ഹരജിയില്‍ വാദം കേള്‍ക്കും. കോടതി സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.


നികുതിവെട്ടിക്കാന്‍ വ്യാജരേഖ നിര്‍മിച്ചതിന് സുരേഷ് ഗോപിക്കെതിരേ ക്രൈംബ്രാഞ്ച് ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തിരുന്നു.


സുരേഷ്‌ഗോപി നല്‍കിയ രേഖകള്‍ വ്യാജമാണെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. പുതുച്ചേരിയിലെ എല്ലൈപിള്ളചാവടി എന്ന സ്ഥലത്ത് കാര്‍ത്തിക് അപ്പാര്‍ട്ട്‌മെന്റ് 3 സി.എ എന്ന വിലാസത്തിലാണ് സുരേഷ്‌ഗോപി വാഹനം രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ ഈ പേരില്‍ അവിടെ അപ്പാര്‍ട്ട്‌മെന്റില്ലെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

മറ്റൊരു സംസ്ഥാനത്തുനിന്ന് വാങ്ങുന്ന വാഹനം 13 മാസത്തിനകം സ്വന്തം സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യണമെന്നാണ് നിയമം. ആദ്യത്തെ കാര്‍ ഏഴു വര്‍ഷമായും രണ്ടാമത്തെ കാര്‍ 17 മാസമായും പുതുച്ചേരി രജിസ്‌ട്രേഷനിലാണ് സുരേഷ്‌ഗോപി ഉപയോഗിക്കുന്നത്.



Sharing is Caring