വോട്ട് തേടുന്നത് ജാതിയും മതവും പറഞ്ഞ്: ലീഗ്


തൊടുപുഴ: ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ വോട്ട് തേടരുതെന്ന സുപ്രീം കോടതി വിധിക്കെതിരെ മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. എല്ലാവരും വോട്ട് തേടുന്നത് ജാതിയും മതവും പറഞ്ഞാണ്. ഇത് പരസ്യമായ രഹസ്യമാണ്. മജീദ് പറഞ്ഞു.
ഹിന്ദുത്വം മതമല്ല സംസ്‌കാരമാണെന്ന കോടതി നിരീക്ഷണത്തിന്റെ തുടര്‍ച്ചയാണ് ഈ വിധി. സുപ്രീം കോടതി വിധി തെറ്റായ സന്ദേശം നല്‍കും. വിധി ബിജെപിക്ക് അനുകൂലമാണ്.




Sharing is Caring