വോട്ടെടുപ്പ് മാറ്റിവെയ്‌ക്കേണ്ട സാഹചര്യമില്ലെന്ന് ടീക്കാറാം മീണ


കൊച്ചി : എറണാകുളത്തെ വോട്ടെടുപ്പ് മാറ്റിവെയ്‌ക്കേണ്ട സാഹചര്യം ഇല്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ. കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് ടീക്കാറാം മീണ മാധ്യമങ്ങളെ കണ്ട് ഔദ്യോഗികമായി തെരഞ്ഞെടുപ്പിനെപ്പറ്റി വിവരം നല്‍കിയത്.


എറണാകുളം ജില്ലാ പൂര്‍ണമായും മഴയില്‍ മുങ്ങിയില്ലെന്നും നിലവില്‍ കൊച്ചിയില്‍ മാത്രമാണ് പ്രശ്നമെന്നും അദ്ദേഹം വ്യകതമാക്കി. രാവിലെ മുതല്‍ പെയ്യുന്ന മഴയില്‍ പല ബൂത്തുകളിലും കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച്‌ പോളിങ് ശതമാനം കുറവാണ് എറണാകുളം ജില്ലയില്‍.


മഴ തുടരുന്ന സാഹചര്യത്തില്‍ എറണാകുളത്തെ ട്രെയിന്‍ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടിരുന്നു. ജനങ്ങള്‍ക്ക് വോട്ട് ചെയ്യാനുള്ള സാഹചര്യമില്ലെന്ന് യുഡിഎഫ് നേതാവ് വി.ഡി. സതീശന്‍ അഭിപ്രായപ്പെട്ടിരുന്നു.



Sharing is Caring