വൈറ്റ് ഹൗസ് കമ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ ഹോപ് ഹിക്സ് രാജിവെച്ചു


വാഷിങ്ടന്‍: ട്രംപിന്‍റെ അടുത്ത അനുയായി ഹോപ് ഹിക്സ് വൈറ്റ് ഹൗസ് കമ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ സ്ഥാനം രാജിവെക്കുന്നു. യു.എസ് തെരഞ്ഞെടുപ്പ് പ്രചരണത്തിലെ റഷ്യന്‍ ഇടപെടലില്‍ മൊഴി നല്‍കി ഒരു ദിവസത്തിന് ശേഷമാണ് ഹിക്സിന്‍റെ രാജി. കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് ഹിക്സ് കമ്യൂണിക്കേഷന്‍ ഡയറക്ടറായി സ്ഥാനമേറ്റത്.


ട്രംപിന്റെ മകള്‍ ഇവാന്‍കയുടെ സ്ഥാപനത്തില്‍ മോഡലും പബ്ലിക് റിലേഷന്‍സ് ഓഫിസറുമായി ജോലി ചെയ്തിരുന്ന ഹോപ് 2015ലാണ് ട്രംപിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ സംഘത്തില്‍ അംഗമാകുന്നത്. പിന്നീട് ആന്റണി സ്കാറാമൂച്ചിയുടെ ഒഴിവിലേക്കാണ് മുന്‍ മോഡല്‍ കൂടിയായ ഹിക്സ് ഡയറക്ടറായി വൈറ്റ് ഹൗസിലെത്തുന്നത്.




Sharing is Caring