വൈറ്റ് ഹൗസിന് സമീപം വെടിവയ്പ്പ്; ഒരാള്‍ കൊല്ലപ്പെട്ടു


വാ​ഷിം​ഗ്ട​ണ്‍ ഡിസി : അമേരിക്കയില്‍, വാ​ഷിം​ഗ്ട​ണ്‍ ഡി​സി​യി​ലു​ണ്ടാ​യ വെ​ടി​വ​യ്പി​ല്‍ ഒ​രാ​ള്‍ കൊല്ലപ്പെട്ടു. അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റിന്‍റെ ആ​സ്ഥാ​ന​മാ​യ വൈ​റ്റ് ഹൗ​സി​ന് മൂ​ന്ന​ര കി​ലോ​മീ​റ്റ​ര്‍ മാ​ത്രം അ​ക​ലെ കൊ​ളം​ബി​യ റോ​ഡി​ലെ 1300 ബ്ലോ​ക്കി​ലാ​ണ് വെ​ടി​വയ്പ് ഉ​ണ്ടാ​യ​ത്. 5 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റതായി റിപ്പോര്‍ട്ട്. ഇവരെ കൊ​ളം​ബി​യ ഹൈ​റ്റ്‌​സ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. പരിക്കേറ്റവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല




Sharing is Caring