വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍ മോഹന്‍ റെഡ്ഡിക്ക് കുത്തേറ്റു; സംഭവം വിശാഖപട്ടണം വിമാനത്താവളത്തില്‍ വെച്ച്


വിശാഖപട്ടണം: വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍ മോഹന്‍ റെഡ്ഡിക്ക് കുത്തേറ്റു. അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി. വിശാഖപട്ടണം വിമാനത്താവളത്തില്‍ വെച്ചാണ് ആക്രമണം ഉണ്ടായത്. ജഗന്‍ മോഹന്‍ റെഡ്ഡിയുടെ ഇടതു തോളിനാണ് കുത്തേറ്റത്. പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്.


മുന്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയുടെ മകനാണ് ജഗന്‍ മോഹന്‍ റെഡ്ഡി. നിലവില്‍ ആന്ധ്രാപ്രദേശ് നിയമസഭയില്‍ പ്രതിപക്ഷ നേതാവും കഡപ്പ നിയോജകമണ്ഡലത്തില്‍നിന്നുള്ള എംഎല്‍എയുമാണ് അദ്ദേഹം.




Sharing is Caring