വേണ്ടി വന്നാല്‍ ഇനിയും മിന്നലാക്രമണം നടത്തും: ഇന്ത്യ


ഇന്ത്യയെ ആക്രമിക്കാന്‍ ലക്ഷ്യമിടുന്ന തീവ്രവാദികള്‍ക്ക് പാക്കിസ്ഥാന്‍ ഒളിസങ്കേതം ഒരുക്കിയാല്‍ ഇനിയും മിന്നലാക്രമണം നടത്തുമെന്ന് എംപിമാര്‍ അംഗങ്ങളായ പ്രതിരോധ സ്റ്റാന്‍റിങ് കമ്മിറ്റിയെ സൈന്യം അറിയിച്ചു. പ്രതിരോധ സ്റ്റാന്‍റിങ് കമ്മിറ്റിയുടെ യോഗത്തില്‍ സൈനീക ഉപമേധാവി ലഫ്. ജനറല്‍ ബിപിന്‍ റാവത്ത് ആണ് സര്‍ജിക്കല്‍ സ്ട്രൈക്കിനെക്കുറിച്ചുള്ള വിവരണം കമ്മിറ്റിക്ക് നല്‍കിയത്.
കശ്മീരില്‍ ആക്രമണം നടത്താന്‍ ലക്ഷ്യമിട്ട് ഭീകരര്‍ ലോഞ്ച് പാഡുകളില്‍ ഉണ്ടെന്ന കൃത്യമായ വിവരം ലഭിച്ച ശേഷമാണ് അതിര്‍ത്തി കടന്ന് ആക്രമണം നടത്തിയത്. സൈന്യത്തിന്‍റെ സ്വയം പ്രതിരോധത്തിന്‍റെ ഭാഗമാണ് ഇത്. അതിനാല്‍ വീണ്ടും ഇത്തരം സാഹചര്യം ഉണ്ടായാല്‍ സൈന്യം ആക്രമണം നടത്തിയിരിക്കും എന്നും ഉപമേധാവി വ്യക്തമാക്കി.




Sharing is Caring