വേങ്ങരയില്‍ ഉപതിരഞ്ഞെടുപ്പ് സെപ്തംബര്‍ 23ന് നടക്കും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വേങ്ങരയില്‍ മത്സരിച്ച കുഞ്ഞാലിക്കുട്ടി ഇ.അഹമ്മദ് എം.പിയുടെ മരണത്തെത്തുടര്‍ന്ന് മലപ്പുറം ലോക്സഭാ മണ്ഡലത്തില്‍ മത്സരിക്കുന്നതിനായി എം.എല്‍.എ സ്ഥാനം രാജി വെച്ചിരുന്നു. ഈ ഒഴിവിലേക്കാണ് ഇപ്പോള്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.
ഉപതിരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടി അനുകൂലകനും പ്രാസംഗികനുമായ അബ്ദുറഹിമാന്‍ രണ്ടത്താണിയെ വേങ്ങരയില്‍ മത്സരിപ്പിക്കാനാണ് സാധ്യത. ഇക്കാര്യം അനൗദ്യോദികമായി അബ്ദുറഹിമാനെ അറിയിച്ചതായും സൂചനയുണ്ട്.













