എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. മൈക്രോഫിനാന്‍സ് തട്ടിപ്പില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടിയാണ് ബി.ജെ.പിയുമായി കൂട്ടുകൂടിയതെന്ന് മലമ്പുഴയിലെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ വി.എസ്. പറഞ്ഞു. പാവപ്പെട്ടവരില്‍ നിന്ന് അഞ്ച് ശതമാനം പലിശ ഈടാക്കേണ്ട സ്ഥാനത്ത് 18 ശതമാനം ഈടാക്കിയാണ് വെള്ളാപ്പള്ളി തട്ടിപ്പ് നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് താന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ പരാതി നല്‍കിയിട്ടുണ്ട്. കേസിന്റെ വിധി വരുമ്പോള്‍ വെള്ളാപ്പള്ളിക്ക് പൂജപ്പുരയിലേക്കുള്ള വഴി തുറക്കുമെന്ന് അദ്ദേഹം പറഞ്ഞു.













