വുമന്‍ കലക്ടീവിനെ തള്ളിപ്പറഞ്ഞ് നടി ശ്വേതാമേനോന്‍; തനിച്ച് പോരാടാനറിയാമെന്നും താരം


സിനിമയിലെ വനിതകളുടെ രക്ഷയ്ക്ക് വേണ്ടി നിലകൊണ്ട വിമന്‍ കലക്ടീവിനെ തള്ളിപ്പറഞ്ഞ് നടി ശ്വേതാമേനോന്‍. ചില കാര്യങ്ങളില്‍ സ്വന്തം നിലപാടിനായി സ്വയം പോരാടണമെന്നും സിനിമയിലെ വനിതാ പ്രവര്‍ത്തകരുടെ സംഘടനയായ വിമന്‍ കലക്ടീവിന്റെ (ഡബ്ല്യുസിസി) ആവശ്യം തനിക്കില്ലെന്നുമാണ് നടി പറഞ്ഞത്. സ്വയം പോരാടാന്‍ അറിയാമെന്നും താരസംഘടനയായ ‘അമ്മ’ പിന്തുണ നല്‍കുന്നുണ്ടെന്നും ശ്വേത കൂട്ടിച്ചേര്‍ത്തു.


മുന്‍പും തെറ്റുകണ്ടപ്പോഴൊക്കെ പ്രതികരിച്ചിട്ടുണ്ട്. വിമന്‍ കലക്ടീവ് ഇപ്പോള്‍ ജനിച്ചതേയുള്ളൂ. ‘അമ്മ’യുണ്ട്. അമ്മ എന്നും പിന്തുണ നല്‍കിയിട്ടേയുള്ളൂ. ചിലകാര്യങ്ങളില്‍ സ്വന്തം നിലപാട് ആവശ്യമാണെന്നും ശ്വേത വ്യക്തമാക്കി.




Sharing is Caring