തിരുവനന്തപുരം: എം.പി. വീരേന്ദ്രകുമാര്‍ ജെഡിയുവിന്റെ രാജ്യസഭാ സ്ഥാനാര്‍ഥി. യുഡിഎഫ് ബന്ധം ഉപേക്ഷിച്ച വീരേന്ദ്രകുമാര്‍ ഇത്തവണ എല്‍ഡിഎഫിന്റെ പിന്തുണയോടെയാണ് രാജ്യസഭയിലേക്ക് മത്സരിക്കുന്നത്. ഇന്ന് തിരുവനന്തപുരത്ത് ചേര്‍ന്ന ജെഡിയു നേതൃയോഗമാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. തിങ്കളാഴ്ച വീരേന്ദ്രകുമാര്‍ പത്രിക സമര്‍പ്പിക്കും. ഈ മാസം 23നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ജെഡിയുവുമായി സഹകരിക്കാന്‍ വെള്ളിയാഴ്ച ചേര്‍ന്ന ഇടതുമുന്നണി യോഗമാണ് തീരുമാനിക്കുകയായിരുന്നു. രാജ്യസഭ സീറ്റിലേക്ക് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം തിങ്കളാഴ്ചയാണ്. മാര്‍ച്ച് 13ന് സൂക്ഷമ പരിശോധന. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി 14 ആണ്.














