ശ്രീനഗറില്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ ജീവനൊടുക്കി


ശ്രീനഗര്‍: ജമ്മു-കശ്മീരിലെ ശ്രീനഗറില്‍ സിആര്‍പിഎഫ് ജവാന്‍ സ്വയം വെടിവച്ച്‌ മരിച്ചു. സിആര്‍പിഎഫിന്റെ 79ാം ബറ്റാലിയണിലെ സുഖ്ദേവാണ് മരിച്ചത്. അതീവ സുരക്ഷയുള്ള സോന്‍വാര്‍ മേഖലയില്‍ വച്ചാണ് ജവാന്‍ ജീവനൊടുക്കിയത്.


ഇത്തരത്തില്‍ കഴിഞ്ഞ മൂന്നു ദിവസത്തിനിടയില്‍ ജീവനൊടുക്കുന്ന മൂന്നാമത്തെ സുരക്ഷാ ഉദ്യോഗസ്ഥനാണ് സുഖ്ദേവ്. മുന്‍പ് കുപ്വാര ജില്ലയില്‍ രണ്ട് സൈനികര്‍ സ്വയം വെടിവച്ച്‌ മരിച്ചിരുന്നു.




Sharing is Caring