ട്രം​പി​ന്‍റെ അ​ഭ്യ​ര്‍​ഥ​ന പെ​ന്‍റ​ഗ​ണ്‍ അം​ഗീ​ക​രി​ച്ചു;യുഎസ് സൈനിക പരേഡിന് ഒരുങ്ങുന്നു


വാ​ഷിം​ഗ്ട​ണ്‍: ലോ​ക​ത്തി​നു മു​ന്നി​ല്‍ യു​എ​സി​ന്‍റെ സൈ​നി​ക ശ​ക്തി വി​ളി​ച്ചോ​തു​ന്ന വ​ന്‍ പ​രേ​ഡ് ന​ട​ത്താ​നു​ള്ള പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പി​ന്‍റെ ആ​ഗ്ര​ഹ​ത്തി​ന് പ​ച്ച​ക്കൊ​ടി. ട്രം​പി​ന്‍റെ അ​ഭ്യ​ര്‍​ഥ​ന പെ​ന്‍റ​ഗ​ണ്‍ അം​ഗീ​ക​രി​ച്ചു. ന​വം​ബ​ര്‍ 11ന് ​മു​ന്‍ സൈ​നി​ക​രെ ആ​ദ​രി​ക്കു​ന്ന ദി​ന​ത്തി​ല്‍ പ​രേ​ഡ് ന​ട​ത്താ​നാ​ണ് തീ​രു​മാ​നം.


യു​ദ്ധ ടാ​ങ്കു​ക​ള്‍ അ​ട​ക്ക​മു​ള്ള വ​ലി​യ വാ​ഹ​ന​ങ്ങ​ളെ പ​രേ​ഡി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താ​നാ​കി​ല്ലെ​ന്ന് പെ​ന്‍റ​ഗ​ണ്‍ അ​റി​യി​ച്ചു. ഇ​തു സം​ബ​ന്ധി​ച്ച്‌ പ്രാ​ഥ​മി​ക മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ ജോ​യി​ന്‍റ് ചീ​ഫ്സ് ഓ​ഫ് സ്റ്റാ​ഫ് ചെ​യ​ര്‍​മാ​ന് പെ​ന്‍റ​ഗ​ണ്‍ അ​യ​ച്ചു.


സ​വി​ശേ​ഷ സാ​ഹ​ച​ര്യ​ങ്ങ​ളി​ലൊ​ഴി​ച്ച്‌ യു​എ​സ് സൈ​നി​ക പ​രേ​ഡു​ക​ള്‍ ന​ട​ത്താ​റി​ല്ല. ഇ​തി​നു മു​ന്‍​പ് യു​എ​സ് സൈ​നി​ക പ​രേ​ഡ് ന​ട​ത്തി​യ​ത് 27 വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​ന്‍​പ് വാഷിംഗ്ടണിലാണ്. 1991ല്‍ ​ഗ​ള്‍​ഫ് യു​ദ്ധ​ത്തി​ന് അ​വ​സാ​നം കു​റി​ച്ച​പ്പോ​ഴാ​യി​രു​ന്നു അ​ത്.



Sharing is Caring