വേദിയും എതിരാളികളും കളിയും മാറി. മല്‍സരഫലത്തില്‍ മാത്രം മാറ്റമില്ല. ഗുവാഹത്തിയിലെ ഉദ്ഘാടന മല്‍സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനോട് ഏകപക്ഷീയമായ ഒരു ഗോളിന് തോറ്റ കേരളാ ബ്ലാസ്റ്റേഴ്സ്,കൊച്ചിയിലെ പ്രഥമ മല്‍സരത്തില്‍ അത്ലറ്റിക്കോ ഡി കൊല്‍ക്കത്തയോടും അതേ സ്കോറിന് തോറ്റു. മല്‍സരത്തിന്റെ 53-ാം മിനിറ്റില്‍ ഹവിയര്‍ ലാറ നേടിയ ഗോളാണ് ബ്ലാസ്റ്റേഴ്സിന് തുടര്‍ച്ചയായ രണ്ടാം തോല്‍വി സമ്മാനിച്ചത്. ഇതോടെ കൊല്‍ക്കത്ത നാലു പോയിന്റുമായി പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ ബ്ലാസ്റ്റേഴ്സ് തുടര്‍ച്ചയായ രണ്ടാം തോല്‍വിയുമായി അവസാന സ്ഥാനത്തക്ക് പതിച്ചു.












