വീണ്ടും കസ്റ്റഡി മര്‍ദ്ദനം ; യുവാവിനെ നഗ്നനാക്കി മര്‍ദ്ദിച്ചെന്ന് പരാതി


കോഴിക്കോട് : സംസ്ഥാനത്ത് വീണ്ടും പോലീസിന്റെ ക്രൂരത അരങ്ങേറുന്നു. കോഴിക്കോട് അത്തോളിയില്‍ യുവാവിനെ ലോക്കപ്പില്‍ നഗ്നനാക്കി മര്‍ദ്ദിച്ചുവെന്ന് പരാതി. ബാലുശേരി സ്വദേശി അനൂപിനാണ് മര്‍ദ്ദനമേറ്റത്.
മര്‍ദ്ദനമേറ്റ് അനൂപ് പോലീസ് സ്റ്റേഷനു മുമ്പില്‍ കുഴഞ്ഞു വീണിരുന്നു. പോലീസ് വാഹത്തിനുള്ളില്‍ വെച്ചും പോലീസുകാര്‍ തന്നെ മര്‍ദ്ദിച്ചുവെന്ന് അനൂപ് വെളിപ്പെടുത്തി. അത്തോണി സ്റ്റേഷനിലെ എഎസ്‌ഐ രഘുവാണ് മര്‍ദ്ദിച്ചതെന്ന് അനൂപ് പറഞ്ഞു. സംഭവത്തെക്കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.




Sharing is Caring