വീട്ടില്‍ ശൗച്യാലയം വേണമെന്നാവശ്യപ്പെട്ട് പത്താംക്ലാസുകാരിയുടെ നിരാഹാരസമരം


ഉദ്ദംപൂര്‍: വീട്ടില്‍ ശൗച്യാലയം വേണമെന്നാവശ്യപ്പെട്ട് ജമ്മു കശ്മീരില്‍ 10-ാം ക്ലാസുകാരിയുടെ നിരാഹാരസമരം. കശ്മീരിലെ ഉദ്ദംപൂര്‍ ജില്ലയിലുള്ള കുദ് ഗ്രാമത്തിലെ നിഷാ റാണി എന്ന പത്താംക്ലാസുകാരിയാണ് ഇത്തരത്തില്‍ നിരാഹാരസമരം നടത്തുന്നത്. തിങ്കളാഴ്ച മുതലാണ് കുട്ടി നിരാഹാരസമരം തുടങ്ങിയിരിക്കുന്നത്.


പ്രധാനമന്ത്രിയുടെ സ്വപ്നപദ്ധതിയായ സ്വച്ഛ് ഭാരത് അഭിയാന്റെ പ്രചരണാര്‍ത്ഥം ജില്ലയിലെ സ്കൂളില്‍ ബോധവത്കരണ പരിപാടികള്‍ നടന്നിരുന്നു. ഇതിന്റെ ഭാഗമായി കുട്ടിയും പരിപാടിയില്‍ പങ്കെടുത്തിരുന്നു. പെണ്‍കുട്ടി നിരാഹാര സമരം നടത്തുന്ന വിവരമറിഞ്ഞ് ഡെപ്യൂട്ടി കമ്മീഷണര്‍ ഉദ്യോഗസ്ഥരോട് പെണ്‍കുട്ടിയുടെ വീട്ടില്‍ ശൗച്യാലയം നിര്‍മ്മിക്കാനുള്ള നിര്‍ദേശം നല്‍കിയിരിക്കയാണ്.




Sharing is Caring