വീട്ടമ്മയെ പീഡിപ്പിച്ച കേസ്: ഫാ. ജോണ്‍സണ്‍ മാത്യുവിന് ജാമ്യം


വീട്ടമ്മയെ പീഡിപ്പിച്ച കേസിലെ മൂന്നാം പ്രതിയും ഓര്‍ത്തഡോക്സ്‌ സഭാ വൈദികനുമായ ഫാ. ജോണ്‍സണ്‍ വി. മാത്യുവിന് ജാമ്യം. കര്‍ശന ഉപാധികളോടെയാണ് ഹൈകോടതിയാണ് ജാമ്യം അനുവദിച്ചത്. പാസ്പോര്‍ട്ട് വിചാരണ കോടതിയില്‍ സമര്‍പ്പിക്കണം, ആഴ്ചയില്‍ രണ്ടു ദിവസം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണം, ഇരയുടെ ജില്ലയില്‍ പ്രവേശിക്കരുത് തുടങ്ങിയവയാണ് ഉപാധികള്‍.


വീട്ടമ്മയെ ശാരീരികമായി പീഡിപ്പിച്ചിട്ടില്ലെന്നും വാട്സ് ആപ് സന്ദേശം അയക്കുക മാത്രമാണ് ചെയ്തതെന്നും വൈദികന്‍റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. പൊലീസ് കസ്റ്റഡിയിലുള്ള ഇയാളുടെ ജാമ്യാപേക്ഷ തിരുവല്ല മജിസ്ട്രേറ്റ് കോടതി നേരത്തെ തള്ളിയിരുന്നു. ഫോണില്‍ അശ്ലീലം പറഞ്ഞു എന്നത് അടക്കമുള്ള വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരുന്നത്.




Sharing is Caring