വിവാദ ഭൂമിയിടപാട്​: ബിഷപ്പ് സഭയുടെ സൂക്ഷിപ്പുകാരന്‍- ഹൈകോടതി


കൊച്ചി: സീറോ മലബാര്‍ സഭയുടെ വിവാദ ഭൂമിയിടപാടില്‍ ബിഷപ്പ് സഭയുടെ സൂക്ഷിപ്പ് കാരന്‍ മാത്രം ആണെന്ന് ഹൈ​കോടതി നിരീക്ഷണം. ബിഷപ്പ്​ എന്നാല്‍ ഡയോസിസ് ആണെന്ന് പറയാന്‍ ആകില്ല. നിശ്ചയിച്ച തുകയില്‍ നിന്നും വില കുറച്ച്‌ ബിഷപ്പിന് ഭൂമി വില്‍ക്കാന്‍ പറ്റുമോയെന്നും കോടതി സംശയം പ്രകടിപ്പിച്ചു.


ഭൂമി ഇടപാടില്‍ മേജര്‍ ആര്‍ച്ച്‌ ബിഷപ്പ്​ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കേസ് എടുക്കണമെന്ന ചേര്‍ത്തല സ്വദേശിയുടെ ഹരജി പരിഗണിക്കവെയാണ്​ ഹൈ​കോടതി പരാമര്‍ശം. ജസ്റ്റിസ് കെമാല്‍ പാഷയു​ടെ അധ്യക്ഷതയിലുള്ള സിംഗിള്‍ ബഞ്ചാണ്​ കേസ്​ പരിഗണിച്ചത്​.


ബിഷപ്പ് ഭൂമിയുടെ ഉടമ അല്ല. സൂക്ഷിപ്പുകാരന്‍ മാത്രമാണ്​. സഭാ കൗണ്‍സിലുകളുടെ അംഗീകാരം ഉണ്ടെങ്കില്‍ മാത്രമേ, ബിഷപ്പിന് ഭൂമി വില്‍ക്കാന്‍ സാധിക്കൂവെന്നും ഹര്‍ജിക്കാരന്‍ വ്യക്തമാക്കി.

ഭൂമി ട്രസ്റ്റ് ആയി രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന്​ സഭ ഹൈകോടതിയില്‍ അറിയിച്ചു. ഭൂമി സ്ഥാപനത്തി​േന്‍റതായാണ്​ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തനിക്കെതിരെ നടപടി എടുക്കാന്‍ പോപ്പിനു മാത്രമാണ് അധികാരമെന്നാണ്​ കാനോന്‍ നിയമം പറയുന്നതെന്നും ബിഷപ്പ് മാര്‍ ജോര്‍ജ്​ ആലഞ്ചേരി ഹൈകോടതിയില്‍ അറിയിച്ചു. ഇതുവരെ പോപ്പ് തനിക്കെതിരെ നടപടി എടുത്തിട്ടില്ലെന്നും ബിഷപ്പ് കോടതിയില്‍ പറഞ്ഞു. എന്നാല്‍ രാജ്യത്തി​​െന്‍റ നിയമം കര്‍ദിനാളിനു ബാധകമല്ലേയെന്നായിരുന്നു കോടതിയുടെ മറുചോദ്യം.



Sharing is Caring