കൊച്ചി: സീറോ മലബാര്‍ സഭയുടെ വിവാദ ഭൂമിയിടപാടില്‍ ബിഷപ്പ് സഭയുടെ സൂക്ഷിപ്പ് കാരന് മാത്രം ആണെന്ന് ഹൈകോടതി നിരീക്ഷണം. ബിഷപ്പ് എന്നാല്‍ ഡയോസിസ് ആണെന്ന് പറയാന്‍ ആകില്ല. നിശ്ചയിച്ച തുകയില്‍ നിന്നും വില കുറച്ച് ബിഷപ്പിന് ഭൂമി വില്ക്കാന് പറ്റുമോയെന്നും കോടതി സംശയം പ്രകടിപ്പിച്ചു.
ഭൂമി ഇടപാടില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കേസ് എടുക്കണമെന്ന ചേര്‍ത്തല സ്വദേശിയുടെ ഹരജി പരിഗണിക്കവെയാണ് ഹൈകോടതി പരാമര്‍ശം. ജസ്റ്റിസ് കെമാല്‍ പാഷയുടെ അധ്യക്ഷതയിലുള്ള സിംഗിള്‍ ബഞ്ചാണ് കേസ് പരിഗണിച്ചത്.

ബിഷപ്പ് ഭൂമിയുടെ ഉടമ അല്ല. സൂക്ഷിപ്പുകാരന് മാത്രമാണ്. സഭാ കൗണ്‍സിലുകളുടെ അംഗീകാരം ഉണ്ടെങ്കില്‍ മാത്രമേ, ബിഷപ്പിന് ഭൂമി വില്ക്കാന് സാധിക്കൂവെന്നും ഹര്ജിക്കാരന് വ്യക്തമാക്കി.
ഭൂമി ട്രസ്റ്റ് ആയി രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് സഭ ഹൈകോടതിയില്‍ അറിയിച്ചു. ഭൂമി സ്ഥാപനത്തിേന്റതായാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തനിക്കെതിരെ നടപടി എടുക്കാന്‍ പോപ്പിനു മാത്രമാണ് അധികാരമെന്നാണ് കാനോന്‍ നിയമം പറയുന്നതെന്നും ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി ഹൈകോടതിയില്‍ അറിയിച്ചു. ഇതുവരെ പോപ്പ് തനിക്കെതിരെ നടപടി എടുത്തിട്ടില്ലെന്നും ബിഷപ്പ് കോടതിയില്‍ പറഞ്ഞു. എന്നാല്‍ രാജ്യത്തിെന്റ നിയമം കര്‍ദിനാളിനു ബാധകമല്ലേയെന്നായിരുന്നു കോടതിയുടെ മറുചോദ്യം.













