ചെന്നൈ: തെന്നിന്ത്യന്‍ താരം മന്‍സൂര്‍ അലിഖാനെ പോലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ- സേലം അതിവേഗ പാതയ്ക്കെതിരേയുള്ള പ്രക്ഷോഭത്തില്‍ നടത്തിയ വിവാദ പരാമര്‍ശത്തെ തുടര്‍ന്നാണ് അറസ്റ്റ്.എട്ടുവരിപ്പാത നിര്‍മ്മിച്ചാല്‍ എട്ടുപേരെ കൊന്ന് താന്‍ ജയിലില്‍ പോകുമെന്ന് മന്‍സൂര്‍ പറഞ്ഞിരുന്നു. കാവേരി പ്രശ്നത്തില്‍ സമരം നടത്തിയവര്‍ക്ക് പിന്തുണ നല്‍കിയതിന് കഴിഞ്ഞ ഏപ്രിലില്‍ മന്‍സൂര്‍ അലിഖാനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
കേന്ദ്ര സര്‍ക്കാരിന്റെ ചെന്നൈ- സേലം അതിവേഗ പാതയ്ക്കെതിരെ പൂലവരി, നാഴിക്കല്‍പ്പട്ടി, കുപ്പന്നൂര്‍, അച്ചന്‍കുട്ടപ്പട്ടി എന്നീ ഗ്രാമങ്ങളിലെ കര്‍ഷകരാണ് സമരം നടത്തുന്നത്.














