പെട്രോള്‍ പമ്പ് ഓപ്പറേറ്റര്‍മാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ച് 13ന് വെള്ളിയാഴ്ച രാജ്യത്തെ പെട്രോള്‍ പമ്പുകള്‍ അടച്ചിട്ട് സമരം ചെയ്യുന്നു. രാജ്യത്തെ 54,000 പെട്രോള്‍ പമ്പുകളാണ് അന്നേ ദിവസം അടഞ്ഞുകിടക്കുക.
ദിനേനയുള്ള വിലനിശ്ചയിക്കല്‍ സംവിധാനം പിന്‍വലിക്കുക, പെട്രോളിയം ഉല്‍പന്നങ്ങള്‍ ജി.എസ്.ടിക്കു കീഴില്‍ കൊണ്ടുവരിക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ 27 മുതല്‍ അനിശ്ചിത കാല സമരം തുടങ്ങുമെന്ന് യൂനൈറ്റഡ് പെട്രോളിയം ഫ്രണ്ട് അറിയിച്ചു.














