വിരാട് കോഹ്‌ലി ഒന്നാം റാങ്ക് നിലനിര്‍ത്തി


ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ഐസിസി ഏകദിന ബാറ്റ്‌സ്മാന്മാരുടെ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. കോഹ്‌ലിക്ക് 873 പോയിന്റുണ്ട്. ഓസ്‌ട്രേലിയയുടെ ഉപ നായകന്‍ ഡേവിഡ് വാര്‍ണറാണ് രണ്ടാം സ്ഥാനത്ത്.


ഇന്ത്യയുടെ മുന്‍ നായകന്‍ ധോണി (12), ശിഖര്‍ ധവാന്‍ (13) ഉപനായകന്‍ രോഹിത് ശര്‍മ (14) എന്നിവര്‍ ആദ്യ പതിനഞ്ച് റാങ്കിനുളളില്‍ ഇടം നേടി. അതേസമയം ബൗര്‍മാരുടെ ആദ്യ പത്ത് സ്ഥാനങ്ങളില്‍ ഇന്ത്യന്‍ താരങ്ങളാരുമില്ല. പേസര്‍ ഭൂവനേശ്വര്‍ കുമാര്‍ (14) മാത്രമാണ് ആദ്യ പതിനഞ്ചില്‍ ഇടം നേടിയ ഇന്ത്യന്‍ താരം.


ഇന്ത്യന്‍ ടീം നിലവില്‍ മൂന്നാം സ്ഥാനത്താണ്. ശ്രീലങ്കക്കെതിരായ പരമ്പര 4-1 ന് ജയിച്ചാല്‍ ഇന്ത്യയ്ക്ക് റാങ്കില്‍ മൂന്നാം സ്ഥാനത്ത് തുടരാനാകും. ഇന്ത്യയ്ക്ക് ഇപ്പോള്‍ 114 പോയിന്റുണ്ട്. പരമ്പര 3-2 ന് ജയിച്ചാലും ഇന്ത്യ ഒരു പോയിന്റ് പിന്നാക്കം പോകും. ഇന്ത്യയെ പിന്തളളി ഇംഗ്ലണ്ട് മൂന്നാം സ്ഥാനത്തേക്ക് ഉയരും.



Sharing is Caring