വിരമിച്ചില്ലെങ്കില്‍ സച്ചിനെ ഒഴിവാക്കിയേനെ: പാട്ടീല്‍


ഏകദിനത്തില്‍ നിന്നു വിരമിക്കാനുള്ള തീരുമാനം ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ പ്രഖ്യാപിച്ചില്ലായിരുന്നെങ്കില്‍ അദ്ദേഹത്തെ ടീമില്‍ നിന്ന് ഒഴിവാക്കുമായിരുന്നുവെന്ന് അന്നത്തെ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായിരുന്ന സന്ദീപ് പാട്ടീല്‍.
2012 ഡിസംബര്‍ 12ന് സച്ചിനെ കണ്ടപ്പോള്‍, ഭാവിയെക്കുറിച്ച് ആരാഞ്ഞു.


വിരമിക്കാനുള്ള ചിന്ത പോലുമില്ലെന്നായിരുന്നു മറുപടി. എന്നാല്‍, സെലക്ഷന്‍ കമ്മറ്റി ഐകകണ്‌ഠ്യേന ഒരു തീരുമാനത്തിലെത്തി, ബിസിസിഐയെ അറിയിച്ചു. എന്താണ് വരാനിരിക്കുന്നതെന്ന് ഒരുപക്ഷേ സച്ചിനും അറിഞ്ഞു കാണും. അടുത്ത സെലക്ഷന്‍ കമ്മിറ്റി യോഗത്തിന് മുന്‍പ് ഫോണ്‍ വിളിച്ചാണ് ഏകദിനത്തില്‍ നിന്നു വിരമിക്കാനുള്ള തീരുമാനം സച്ചിന്‍ അറിയിച്ചത്.


അന്ന് ആ തീരുമാനമെടുത്തിരുന്നില്ലെങ്കില്‍ അദ്ദേഹത്തെ ടീമില്‍ നിന്ന് ഒഴിവാക്കുമായിരുന്നുവെന്നും ഒരു അഭിമുഖത്തില്‍ പട്ടേല്‍ പറഞ്ഞു.



Sharing is Caring