വിയറ്റ്‌നാമില്‍ വീശിയടിച്ച യാഗി ചുഴലിക്കൊടുങ്കാറ്റില്‍ മരിച്ചവരുടെ എണ്ണം 152 ആയി


വിയറ്റ്‌നാമില്‍ വീശിയടിച്ച യാഗി ചുഴലിക്കൊടുങ്കാറ്റില്‍ മരിച്ചവരുടെ എണ്ണം 152 ആയി. കൊടുങ്കാറ്റിനോട് അനുബന്ധിച്ചുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുമാണു ഭൂരിഭാഗം മരണവും സംഭവിച്ചത്. ഈ വര്‍ഷം ഏഷ്യാ ഭൂഖണ്ഡത്തിലുണ്ടാകുന്ന ഏറ്റവും ശക്തിയേറിയ കാറ്റാണ് വിയറ്റ്‌നാമിനെ ചുഴറ്റിയടിച്ചത്.


റെഡ് റിവര്‍ കരകവിഞ്ഞതോടെ തലസ്ഥാനമായ ഹാനോയ് വെള്ളത്തിനടിയിലായി. നഗരത്തിന്റെ ചില ഭാഗങ്ങളില്‍ ഒരു മീറ്റര്‍ ഉയരത്തില്‍ വെള്ളം പൊങ്ങി. സൂപ്പര്‍ ചുഴലിക്കൊടുങ്കാറ്റായി തുടങ്ങിയ യാഗി ചൈനയില്‍ നാശം വിതച്ചിരുന്നു. ശനിയാഴ്ച മുതല്‍ വിയറ്റ്‌നാമില്‍ ദുരിതം വിതയ്ക്കുന്നു.


യാഗി ചുഴലിക്കൊടുങ്കാറ്റില്‍ 76 പേരെ കാണാനില്ലന്നും 210,000 ത്തോളം ഹെക്ടര്‍ കൃഷി നശിച്ചതായി കൃഷി മന്ത്രാലയം അറിയിച്ചു. യാഗി മണിക്കൂറില്‍ 149 കി.മീ വരെ വേഗതയില്‍ ഇത് വീശിയടിച്ചു.



Sharing is Caring