വിമാനം റാഞ്ചാൻ സാധ്യതയെന്ന് മുന്നറിപ്പ്,രാജ്യാന്തര വിമാനത്താവളങ്ങളിൽ സുരക്ഷ ശക്തമാക്കി


വിമാനം റാഞ്ചാൻ സാധ്യതയുണ്ടന്ന കേന്ദ്ര സർക്കാർ മുന്നറിയിപ്പിനെ തുടർന്ന് രാജ്യാന്തര വിമാനത്താവളങ്ങളിൽ സുരക്ഷ ശക്തമാക്കി.ഈ മാസം 30 വരെ സന്ദർശകർക്ക് പൂർണ വിലക്ക് ഏർപ്പെടുത്തി.യാത്രക്കാരുടെ ബാഗുകൾ രണ്ടു തവണ പരിശോധിക്കും.


ബ്യറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയുടെ നിർദേശ പ്രകാരം കൂടുതൽ കമാൻഡോകളേയും ദ്രുത കർമ സേനയേയും വിമാനത്താവള പരിസരത്ത് വിന്യസിച്ചു.വിമാനത്തിൽ കയറുന്നതിന് തൊട്ടു മുമ്പും ഈ ദിവസങ്ങളിൽ യാത്രക്കാരുടെ ദേഹ പരിശോധന നടത്തും.


ഭീകരരെ മോചിപ്പിക്കാനായി വിമാനം റാഞ്ചാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.കൊളംബോ,മാലെ വിമാനത്താവളങ്ങൾ അടുത്തായതിനാൽ തിരുവനന്തപുരത്തിന് ഭീഷണി കൂടുതലെന്ന് അധികൃതർ വിലയിരുത്തുന്നു.



Sharing is Caring