വിനായകന്റെ ആത്മഹത്യ; പൊലിസ് കസ്റ്റഡിയില്‍ ക്രൂര മര്‍ദനമേറ്റെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്


പൊലിസ് കസ്റ്റഡിയിലെടുത്തു വിട്ടതിനു പിന്നാലെ ആത്മഹത്യ ചെയ്ത ദലിത് യുവാവ് വിനായകന് പൊലിസിന്റെ ക്രൂര മര്‍ദനമേറ്റുവെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തില്‍ പലയിടത്തും മര്‍ദനമേറ്റ് പാടുകളുണ്ടെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കാലില്‍ ബൂട്ടിട്ട് ചവിട്ടിയ പാടുകളുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.


പാവറട്ടി സ്റ്റേഷന്‍ പരിധിയിലെ മുല്ലശ്ശേരി മധുക്കരയില്‍ നിന്നാണ് വനിതാ സുഹൃത്തുമായി സംസാരിച്ചു നിന്ന വിനായകനെ പൊലിസ് കസ്റ്റഡിയിലെടുത്തത്. ബൈക്കിനരികില്‍ നില്‍ക്കുകയായിരുന്ന സുഹൃത്ത് ശരത്തിനെയും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. തുടര്‍ന്നാണ് മൂന്നാം മുറ പ്രയോഗം നടന്നത്. വൈകിട്ട് പിതാവിനോടൊപ്പം വിട്ടയച്ച യുവാവിനെ ചൊവ്വാഴ്ച ഉച്ചയ്ക്ക് വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.


വിനായകന്റെ ആത്മഹത്യയില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രതിഷേധം വ്യാപകമാവുകയാണ്. #itsMurder എന്ന ഹാഷ്ടാഗോടു കൂടിയാണ് ഫെയ്‌സ്ബുക്കിലും മറ്റു സോഷ്യല്‍ മീഡിയകളിലും പ്രതിഷേധമുയരുന്നത്.



Sharing is Caring