വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ ജോലിയെകുറിച്ചു തെറ്റായ പ്രതീക്ഷകള്‍ നല്‍കരുതെന്നു തെലങ്കാന മുഖ്യമന്ത്രി


വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ ജോലിയെകുറിച്ചു തെറ്റിദ്ധാരണയുളവാക്കുന്ന പ്രതീക്ഷകള്‍ നല്‍കരുതെന്നു രാഷ്ട്രീയ നേതാക്കളോട് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു.


വിദ്യാര്‍ഥികളെ നാം നേര്‍വഴിക്കു നയിക്കണം. അവര്‍ക്ക് ശരിയായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കണം. സംസ്ഥാനത്ത് മൂന്നു ലക്ഷം സര്‍ക്കാര്‍ ഉദ്യോഗസ്ഥരും എട്ടു ലക്ഷം ഐടി ഉദ്യോഗസ്ഥരും ഉണ്ട്. പഠിച്ചിറങ്ങുന്ന എല്ലാവര്‍ക്കും സര്‍ക്കാര്‍ ജോലി നല്‍കാന്‍ സര്‍ക്കാറിനു കഴിയില്ലെന്നും റാവു പറഞ്ഞു.




Sharing is Caring