വിദ്യാര്‍ഥികളെ വീട്ടില്‍ വിളിച്ചുവരുത്തി ലൈംഗികമായി ഉപയോഗിച്ച അധ്യാപിക അറസ്റ്റില്‍


പത്താം ക്ലാസ് വിദ്യാര്‍ഥികളെ ലൈംഗികമായി ഉപയോഗിച്ച അധ്യാപിക അറസ്റ്റില്‍. മുപ്പതുകാരിയായ അധ്യാപികയാണ് 14, 15 വയസ് പ്രായമുള്ള വിദ്യാര്‍ഥികളെ വീട്ടില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചത്. നവി മുംബൈയിലാണ് സംഭവം.


അമിതമായ ക്ഷീണം പ്രകടിപ്പിച്ച മകനെ ചോദ്യം ചെയ്തപ്പോഴാണ് മാതാപിതാക്കള്‍ വിവരം അറിയുന്നത്. തുടര്‍ന്ന് മറ്റു വിദ്യാര്‍ഥികളുടെ മാതാപിതാക്കളെയും ബന്ധപ്പെടുകയായിരുന്നു. ഇതോടെയാണ് സംഭവം പുറത്ത് അറിയുന്നത്.


ക്ലാസ് ടീച്ചര്‍ തന്നെയാണ് തങ്ങളെ പീഡിപ്പിച്ചതെന്ന് വിദ്യാര്‍ഥികള്‍ വെളിപ്പെടുത്തി. സ്‌പെഷ്യല്‍ ക്ലാസ് എടുക്കാമെന്ന് പറഞ്ഞാണ് അധ്യാപിക വിദ്യാര്‍ഥികളെ വീട്ടിലേക്ക് ക്ഷണിച്ചിരുന്നത്. അവിടെ വച്ച് പോണ്‍ ചിത്രങ്ങള്‍ കാണിച്ചാണ് അധ്യാപിക ലൈംഗികമായി ഉപയോഗിച്ചതെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. എതിര്‍ത്തവരെ മാര്‍ക്ക് തരില്ലെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തിയെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.



Sharing is Caring