വിദ്യാഭ്യാസ കലണ്ടറായി ; ജൂൺ 3ന‌് സ‌്കൂൾ തുറക്കും അധ്യയന ദിനങ്ങൾ 203


തിരുവനന്തപുരം:പൊതുവിദ്യാലയങ്ങളിലെ അടുത്ത അധ്യയന വർഷത്തെ മുഴുവൻ അക്കാദമിക‌് ദിനങ്ങളും അടയാളപ്പെടുത്തുന്ന വിദ്യാഭ്യാസ കലണ്ടർ അംഗീകരിച്ചു. അടുത്ത വർഷം ആറ‌് ശനിയാഴ‌്ച ഉൾപ്പെടെ ആകെ 203 അധ്യയന ദിനങ്ങൾ ഉണ്ടാകും. വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ 226 പ്രവൃത്തി ദിനങ്ങളായിരിക്കും. ജൂൺ മൂന്നിന‌് സ‌്കൂൾ തുറക്കും. കുട്ടികളുടെ കണക്കെടുപ്പ‌് ജൂൺ പത്തിനായിരിക്കും. ഓണാവധിക്ക‌് സ‌്കൂൾ സെപ‌്തംബർ ആറിന‌് അടച്ച‌് 16ന‌ു തുറക്കും. ക്രിസ‌് മസിന‌് ഡിസംബർ 20ന‌് അടച്ച‌് 30ന‌ു തുറക്കും. സ‌്കൂൾ പ്രവൃത്തി ദിനങ്ങൾ മാസക്രമത്തിൽ: ജൂൺ–-19, ജൂലായ‌്–-22, ആഗസ‌്ത‌്–- 22, സെപ‌്തംബർ–- 16, ഒക്ടോബർ–- 21, നവംബർ–- 21, ഡിസംബർ–-17, ജനുവരി–- 23, ഫെബ്രുവരി–- 20, മാർച്ച‌്–-22.


ഓണപ്പരീക്ഷ ആഗസ‌്ത‌് 27 മുതൽ
അടുത്ത വർഷത്തെ ഓണപ്പരീക്ഷ (ഒന്നാം പാദവാർഷിക പരീക്ഷ) ആഗസ‌്ത‌് 27 മുതൽ സെപ‌്തംബർ അഞ്ച‌ുവരെ നടക്കും. ക്രിസ‌്മസ‌് പരീക്ഷ ഡിസംബർ 11 മുതൽ 20 വരെ നടക്കും. ഒന്നുമുതൽ ഒമ്പതുവരെ ക്ലാസുകളിലെ വാർഷിക പരീക്ഷ 2020 മാർച്ച‌് നാല‌ുമുതൽ 13 വരെ നടക്കും. എസ‌്എസ‌്എൽസി മോഡൽ പരീക്ഷ 2020 ഫെബ്രുവരി 20 മുതൽ 28 വരെയായിരിക്കും. എസ‌്എസ‌്എൽസി പരീക്ഷ, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ 11 പ്രവൃത്തി ദിനങ്ങളിലായി മാർച്ച‌് 16 മുതൽ 30 വരെ നടക്കും.


സംസ്ഥാന കലോത്സവം ഡിസംബർ 5 മുതൽ
സംസ്ഥാന സ‌്കൂൾ കലോത്സവം 2019 ഡിസംബർ അഞ്ച‌ുമുതൽ എട്ടുവരെ നാല‌് ദിവസമായി നടക്കും. സ‌്കൂൾ ശാസ‌്ത്രോത്സവം ഡിസംബർ ഒന്നുമുതൽ മൂന്നുവരെയും കായികോത്സവം ഒക്ടോബർ 22 മുതൽ -25 വരെയും നടക്കും. ജില്ലാ സ‌്കൂൾ കലോത്സവങ്ങൾ നവംബർ ഒമ്പതുമുതൽ 24 വരെയു ഞായറാഴ‌്ച ഒഴികെയുള്ള പ്രവൃത്തി ദിനങ്ങളിൽ നടക്കും.

ഉപജില്ലാ കലോത്സവങ്ങൾ ഒക്ടോബർ 18 മുതൽ 26 വരെയുള്ള പ്രവൃത്തി ദിനങ്ങളിലുമായിരിക്കും. ഒരാഴ‌്ച മുമ്പ‌് സ‌്കൂൾ കലോത്സവം പൂർത്തീകരിക്കും.പൊതുവിദ്യാലയങ്ങളിലേക്ക‌് ആകർഷിക്കാൻ അധ്യാപകർ അതത‌് സ‌്കൂൾ പരിധികളിൽ ഗൃഹസന്ദർശനം നടത്തുന്നതിനും ഗുണനിലവാര മെച്ചപ്പെടുത്തൽ സമിതി (ക്യുഐപി) യോഗം സർക്കാരിന‌് ശുപാർശ നൽകി. പൊതുവിദ്യാഭ്യാസ സെക്രട്ടറി എ ഷാജഹാൻ അധ്യക്ഷനായി. ഡപിഐ കെ ജീവൻബാബു, കെഎസ‌്ടിഎ ജനറൽ സെക്രട്ടറി കെ സി ഹരികൃഷ‌്ണൻ, സമഗ്ര ശിക്ഷാ ഡയറക്ടർ ഡോ. എ പി കുട്ടികൃഷ‌്ണൻ, പരീക്ഷാ സെക്രട്ടറി കെ എസ‌് ലാൽ, എകെഎസ‌്ടിയു ജനറൽ സെക്രട്ടി എൻ ശ്രീകുമാർ, വി കെ അജിത‌്കുമാർ (കെപിഎസ‌്ടിഎ), എ കെ സൈനുദ്ദീൻ (കെഎസ‌്ടിയു), ടി വി വിജയൻ (കെപിടിഎ) തുടങ്ങിയവ യോഗത്തിൽ പങ്കെടുത്തു.



Sharing is Caring