വിദേശ വനിത കൊല്ലപ്പെട്ട കേസില്‍ പ്രതികള്‍ അറസ്റ്റില്‍


തിരുവനന്തപുരം: തിരുവല്ലത്ത് കണ്ടല്‍കാട്ടില്‍ ലാത്വവിയന്‍ വനിത കൊല്ലപ്പെട്ട കേസില്‍ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഉമേഷ്, ഉദയന്‍ എന്നിവരുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്. കൊലപാതകവും ബലാല്‍സംഗം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്. തിരുവനന്തപുരം ശാന്തി കവാടത്തില്‍ ഇന്ന് വൈകിട്ട് ലിഗയുടെ സംസ്കാര ചടങ്ങുകള്‍ നടക്കുവാന്‍ ഇരിക്കെയാണ് പ്രതികളുടെ അറസ്റ്റ് നടക്കുന്നത്.


ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കൊലപാതകത്തില്‍ പ്രതികളുടെ പങ്ക് തെളിഞ്ഞത്. പീഡനശ്രമത്തിനിടെയാണ്​ വനിത കൊല്ലപ്പെട്ടതെന്നാണ്​ അറസ്റ്റിലായ ഒരു പ്രതി മൊഴി നല്‍കിയിട്ടുള്ളത്. ഇതിന്​ വിരുദ്ധമായ മൊഴിയാണ്​ രണ്ടാമന്‍ നല്‍കിയിരിക്കുന്നത്​. ലീഗയുടെ പണം തട്ടിയെടുക്കാനുള്ള ശ്രമത്തിനിടെയാണ്​ കൊലപാതകമെന്ന മൊഴി രണ്ടാമന്‍ നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്.




Sharing is Caring