മട്ടന്നൂരില്‍ ബിജെപി പ്രവര്‍ത്തകന്‍റെ വീട്ടുവരാന്തയില്‍ റീത്ത്

കണ്ണൂര്‍: മ​ട്ട​ന്നൂ​ര്‍ അ​യ്യ​ല്ലൂ​രി​ല്‍ ബി​ജെ​പി പ്രവര്‍ത്തകന്‍റെ വീ​ട്ടു​വ​രാ​ന്ത​യി​ല്‍ റീത്ത് വച്ചു. കെ​എ​സ്‌ആ​ര്‍​ടി​സിയിലെ ഡ്രൈ​വ​റാ​യ എ​ന്‍. സു​ധീ​റി​ന്‍റെ വീ​ട്ടുവ​രാ​ന്ത​യി​ലാ​ണ് റീ​ത്തു കാ​ണ​പ്പെ​ട്ട​ത്. മു​ല്ല​പൂ​വും തു​ണി​യും കൊ​ണ്ടു​ണ്ടാ​ക്കി​യ റീ​ത്ത് വാ​ഴ ഇ​ല​യി​ലാ​ണു വ​ച്ച​ത്.

പുലര്‍ച്ചെ വീട്ടുകാര്‍ ഉണര്‍ന്നപ്പോഴാണ് റീത്ത് കണ്ടത്. കഴിഞ്ഞ രാത്രി സുധീര്‍ വീട്ടിലുണ്ടായിരുന്നില്ല. വീട്ടുകാര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് മട്ടന്നൂര്‍ പോലീസ് സ്ഥലത്തെത്തി.

സ​മാ​ധാ​നം നി​ല നി​ല്‍​ക്കു​ന്ന പ്ര​ദേ​ശ​ത്തു സം​ഘ​ര്‍​ഷ​മു​ണ്ടാ​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ഇ​തി​നു പി​ന്നി​ല്ലെ​ന്നും പോ​ലീ​സ് സം​ഭ​വം ഗൗ​ര​വ​ത്തോ​ടെ കാ​ണ​ണ​മെ​ന്നും ബി​ജെ​പി മ​ട്ട​ന്നൂ​ര്‍ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് രാ​ജ​ന്‍ പു​തു​ക്കു​ടി പ​ത്ര​ക്കു​റി​പ്പി​ലൂ​ടെ അ​റി​യി​ച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *