വിജയ് ഹസാരെ ഏകദിന ക്രിക്കറ്റില്‍ സഞ്ജുവിന് ഇരട്ട സെഞ്ചുറി


ബംഗളൂരു: വിജയ് ഹസാരെ ഏകദിന ക്രിക്കറ്റില്‍ കേരളത്തിന്‍റെ സഞ്ജു സാംസണ് ഇരട്ട സെഞ്ചുറി. ഗോവയ്ക്കെതിരായ മത്സരത്തിലാണ് സഞ്ജു ഇരട്ട ശതകം നേടിയത്. 125 പന്തിലാണ് സഞ്ജു 200 നേടിയത്. 20 ഫോറും ഒന്‍പത് സിക്സും അടങ്ങുന്നതായിരുന്നു. ഇന്നിംഗ്സ്. ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണിത്. ലിസ്റ്റ് എ ക്രിക്കറ്റിലെ കന്നി സെഞ്ചുറി തന്നെ ഇരട്ട സെഞ്ചുറിയാക്കാനും മലയാളി താരത്തിന് കഴിഞ്ഞു.


ഏകദിന ക്രിക്കറ്റില്‍ ഇരട്ട സെഞ്ചുറി നേടുന്ന ആറാമത്തെ ഇന്ത്യന്‍ ബാറ്റ്സ്മാനാണ് സഞ്ജു. സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, വീരേന്ദര്‍ സേവാഗ്, രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, കര്‍ണ കൗശല്‍ എന്നിവരാണ് സഞ്ജുവിന് മുന്‍പേ നേട്ടം കൊയ്തവര്‍. വിജയ് ഹസാരെ ട്രോഫിയിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ എന്ന നേട്ടവും സഞ്ജുവിന്‍റെ പേരിലായി. 66 പന്തില്‍ സെഞ്ചുറി തികച്ച സഞ്ജു 125-ാം പന്തില്‍ ഇരട്ട സെഞ്ചുറിയില്‍ എത്തി.


ഒപ്പം ബാറ്റ് ചെയ്ത സച്ചിന്‍ ബേബി മികച്ച പിന്തുണയാണ് സഞ്ജുവിന് നല്‍കിയത്. 135 പന്ത് നേരിട്ട സച്ചിന്‍ ഏഴ് ഫോറും നാല് സിക്സും പറത്തിയാണ് 127 റണ്‍സ് നേടിയത്. അവസാന ഓവറിലെ ആദ്യ പന്തിലാണ് സച്ചിന്‍ പുറത്തായത്.



Sharing is Caring