സം​സ്ഥാ​ന​ത്ത് ബി​ജെ​പി​ക്കെ​തിരെ ചി​ല​ര്‍ ഭ​യ​പ്പാ​ടി​ന്‍റെ രാ​ഷ്ട്രീ​യം നടത്തുന്നു; പി.​എ​സ്. ശ്രീ​ധ​ര​ന്‍​പി​ള്ള

കോ​ന്നി: സം​സ്ഥാ​ന​ത്ത് ബി​ജെ​പി​ക്കെ​തിരെ ചി​ല​ര്‍ ഭ​യ​പ്പാ​ടി​ന്‍റെ രാ​ഷ്ട്രീ​യം നടത്തുന്നുവെന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ പി.​എ​സ്. ശ്രീ​ധ​ര​ന്‍​പി​ള്ള. കോ​ന്നി​യി​ല്‍ കെ. ​സു​രേ​ന്ദ്ര​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

‘എ​ല്ലാ വ​ഴി​ക​ളും സു​രേ​ന്ദ്ര​നി​ലേ​ക്ക് എ​ന്ന നി​ല​യി​ല്‍ കോ​ന്നി​യി​ലെ സാ​ഹ​ച​ര്യം മാ​റി​യി​ട്ടു​ണ്ട്. ബി​ജെ​പി അ​നു​കൂ​ല നി​ല​പാ​ടാ​ണ് മ​ണ്ഡ​ല​ത്തി​ലെ ജ​ന​ങ്ങ​ളു​ടേ​ത്. കോ​ന്നി​യി​ലെ ക്രൈ​സ്ത​വ വോ​ട്ടു​റ​പ്പി​ക്കാ​ന്‍ മ​ത​നേ​തൃ​ത്വ​ങ്ങ​ളെ ക​ണ്ടി​രു​ന്നു. കോ​ന്നി​യി​ല​ട​ക്കം എ​ല്ലാ​വ​രു​ടെ​യും പി​ന്തു​ണ ല​ഭി​ക്കു​മെ​ന്ന് ഉ​റ​പ്പാ​യി​ട്ടു​ണ്ട്.’ – ശ്രീ​ധ​ര​ന്‍​പി​ള്ള പ​റ​ഞ്ഞു.

തു​ഷാ​ര്‍ വെ​ള്ളാ​പ്പ​ള്ളി​യു​ടെ തോ​ല്‍​വി പ്ര​വ​ച​നം ഓ​രോ​രു​ത്ത​രു​ടെ​യും വി​ല​യി​രു​ത്ത​ലാ​യി ക​ണ്ടാ​ല്‍ മ​തിയെന്നും പാ​ലാ​യി​ല്‍ ബി​ഡി​ജെ​എ​സ് വോ​ട്ട് മ​റി​ച്ചെ​ന്ന ആ​രോ​പ​ണം ബി​ജെ​പി ഉ​ന്ന​യി​ച്ചി​ട്ടി​ല്ലെ​ന്നും ശ്രീ​ധ​ര​ന്‍​പി​ള്ള പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *