സംസ്ഥാന ബി.ജെ.പി അധ്യക്ഷന്‍ വിജയ് രൂപാണിയെ ഗുജറാത്ത് മുഖ്യമന്ത്രിയായി പാര്‍ട്ടി പ്രഖ്യാപിച്ചു. പട്ടേല്‍ സമുദായത്തില്‍നിന്നുള്ള പ്രമുഖ നേതാവും ആരോഗ്യമന്ത്രിയുമായ നിതിന്‍ പട്ടേല്‍ ഗുജറാത്ത് ഉപമുഖ്യമന്ത്രിയാവും.പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായുടെ സാന്നിധ്യത്തില്‍ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയാണ് സംസ്ഥാനത്തിന്റെ പുതിയ മുഖ്യമന്ത്രിയെയും ഉപമുഖ്യമന്ത്രിയെയും പ്രഖ്യാപിച്ചത്.













