വിജയ് മല്യയെ കൈമാറാനാവില്ലെന്ന് ബ്രിട്ടണ്‍


വിജയ് മല്യയെ ഇന്ത്യയിലേക്ക് നാടുകടത്തണമെന്ന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന ബ്രിട്ടണ്‍സര്‍ക്കാര്‍ നിരസിച്ചു. പാസ്‌പോര്‍ട്ട് റദ്ദാക്കിയതുകൊണ്ടുമാത്രം അദ്ദേഹത്തെ നാടുകടത്താനാകില്ലെന്നാണ് ബ്രിട്ടന്റെ നിലപാട്. മല്യയെ വിട്ടുകിട്ടാന്‍ ഇരു രാജ്യങ്ങള്‍ക്കും സംയുക്തമായി നടപടി സ്വീകരിക്കാമെന്നും ബ്രിട്ടണ്‍ സൂചിപ്പിച്ചു. 1971-ലെ നിയമനുസരിച്ച് പാസ്‌പോര്‍ട്ട് റദ്ദാക്കിയാലും നാടുകടത്താനാകില്ലെന്ന് ബ്രിട്ടണ്‍ വ്യക്തമാക്കി.


ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് 9400 കോടി രൂപ വായ്പയെടുത്ത് ബ്രിട്ടണിലേക്ക് നാടുവിട്ട മല്യയെ കൈമാറണമെന്ന് ഇന്ത്യ ബ്രിട്ടീഷ് ഹൈക്കമ്മീഷണറോട് ആവശ്യപ്പെട്ടിരുന്നു. മല്യയെ നിയമത്തിന് മുന്നില്‍ കൊണ്ടു വരാനുള്ള ഇന്ത്യയുടെ നീക്കങ്ങള്‍ക്ക് തിരിച്ചടിയാണ് ബ്രിട്ടന്റെ പുതിയ തീരുമാനം.




Sharing is Caring