സമൂഹത്തില്‍ വര്‍ഗ്ഗീയ വിദ്വേഷം ഉണ്ടാക്കുന്ന തരത്തിലുള്ള പ്രസ്താവന നടത്തിയ എ വിജയ രാഘവനെ സി.പി.എമ്മിന്റെ പൊളിറ്റ് ബ്യൂറോയില്‍ നിന്ന് നീക്കം ചെയ്യണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വിജയരാഘവനെതിരെ ക്രിമിനല്‍ കേസ് എടുക്കണം.
ആര്‍.എസ്. എസിനെ സന്തോഷിപ്പിക്കാന്‍ വര്‍ഗീയ വിഷം തുപ്പുകയാണ് വിജയരാഘവന്‍.സിപിഎം ആര്‍ എസ്സി എസ്സിന്റെ നാവായി മാറിയിരിക്കുന്നു. അന്ധമായ മുസ്ലിം വിരുദ്ധതയുടേയും വെറുപ്പിന്റെയും ബഹിര്‍സ്ഫുരണമാണ് വിജയ രാഘവനിലൂടെ പുറത്തുവന്നത്. സംഘപരിവാര്‍ അണികളെ സന്തോഷിപ്പിക്കുന്നതിനുള്ള മത്സരമാണ് സി പി എം നേതാക്കര്‍ നടത്തുന്നത്.

കേരളത്തില്‍ ഇസ്ലാമോഫോബിയ വളര്‍ത്തി സമൂഹത്തില്‍ വെറുപ്പും വിദ്വേഷവും സൃഷ്ടിക്കാനുള്ള നീക്കങ്ങള്‍ സി പി എം അവസാനിപ്പിക്കണം.വയനാട്ടിലെ ജനങ്ങളുടെ മുഖത്ത് കാര്‍ക്കിച്ചു തുപ്പുന്ന തരത്തിലുള്ള പ്രതികരണമാണ് വിജയരാഘവന്‍ നടത്തിയത്.













