വികാസിന് എഐബിഎയുടെ ബഹുമതി; ഈ വര്‍ഷത്തെ മികച്ച ബോക്‌സര്‍ അവാര്‍ഡ്


ഏഷ്യന്‍ ഗെയിംസ് മുന്‍ സ്വര്‍ണ്ണമെഡല്‍ ജേതാവ് ഇന്ത്യയുടെ വികാസ് കൃഷന് അന്താരാഷ്ട്ര ബോക്‌സിങ്ങ് അസോസിയേഷന്റെ ബഹുമതി. ഈ വര്‍ഷത്തെ മികച്ച ബോക്‌സറായാണ് വികാസ് കൃഷ്ണനെ തെരഞ്ഞെടുത്തിരിക്കുന്നത്. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ ബോക്‌സറാണ് വികാസ്.


ഈ വര്‍ഷത്തെ വികാസ് കൃഷ്‌ന്റെ പ്രകടനം വിലയിരുത്തിയാണ് പുരസ്‌കാരം നല്‍കാന്‍ തീരുമാനിച്ചതെന്ന് എഐബിഎ പ്രസിഡന്റ് വൂ ചിങ് പറഞ്ഞു. ബോക്‌സിങ് അസോസിയേഷന്റെ 70-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ചടങ്ങില്‍ വെച്ച് ഡിസംബര്‍ 20ന് വികാസിന് പുരസ്‌കാരം സമ്മാനിക്കും.


പരിശീലനത്തിനായി ഭാഗമായി അമേരിക്കയിലെ ന്യൂ ജേഴ്‌സിയിലാണ് വികാസ്. ലണ്ടന്‍, റിയോ ഒളിമ്പിക്‌സുകളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുള്ള വികാസ് 2010ലെ ഗ്വാങ്ഷു ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണവും 2014ലെ ഇഞ്ചിയോണ്‍ ഗെയിംസില്‍ വെങ്കലവും നേടിയിട്ടുണ്ട്. 2011ലെ ലോക ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലവും. 2015ലെ ബാങ്കോക്ക് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലവും നേടിയിട്ടുണ്ട് ഹരിയാനയിലെ ഭിവാനി സ്വദേശിയായ ഈ 24കാരന്‍. കൂടാതെ 2010ലെ യൂത്ത് ഒളിമ്പിക്‌സില്‍ വെങ്കലവും യൂത്ത് ലോകചാമ്പ്യന്‍ഷിപ്പിലും ഏഷ്യന്‍ യൂത്ത് ചാമ്പ്യന്‍ഷിപ്പിലും വികാസ് സ്വര്‍ണ്ണം നേടി.



Sharing is Caring