തിരുവനന്തപുരം: നാല്‍പ്പത്തിമൂന്നാമത് വയലാര്‍ അവാര്‍ഡ് വി ജെ ജയിംസിന്. നിരീശ്വരന്‍ എന്ന നോവലിനാണ് പുരസ്‌കാരം. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് വയലാര്‍ അവാര്‍ഡ്.
പെരുമ്ബടം ശ്രീധരന്റെ നേതൃത്വത്തിലുള്ള സമതിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. ഏകകണ്ഠമായാണ് ജയിംസിന് അവാര്‍ഡ് നല്‍കാന്‍ തീരുമാനിച്ചതെന്ന് ജ്യൂറി ചെയര്‍മാന്‍ പെരുമ്ബടവം ശ്രീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഇത്തവണ അവാര്‍ഡ് നല്‍കുന്നതിനെ ചൊല്ലി സമിതിയില്‍ നിരവധി തര്‍ക്കങ്ങളാണ് ഉടലെടുത്തത്. അവസാനഘട്ടത്തിലെത്തിയ കൃതികളെ ഒഴിവാക്കി പുറത്തുള്ള കൃതിക്ക് അവാര്‍ഡ് നല്‍കാന്‍ പല കേന്ദ്രങ്ങളില്‍ നിന്നു സമ്മര്‍ദം വന്നെന്നും ചൂണ്ടിക്കാട്ടി വി.കെ. സാനു സമിതിയില്‍ നിന്നു രാജിവച്ചിരുന്നു.












