മരട് ഫ്ളാറ്റ് ഒഴിപ്പിക്കാനുള്ള നടപടികള്‍ നാളെ തുടങ്ങുമെന്ന് ചീഫ് സെക്രട്ടറി


തിരുവനന്തപുരം: നാളെ മുതല്‍ മരട് ഫ്ളാറ്റ് ഒഴിപ്പിക്കാനുള്ള നടപടികള്‍ തുടങ്ങുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്. ഫ്ളാറ്റ് ഉടമകള്‍ക്ക് നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കും. പിന്നീട് ഫ്ളാറ്റ് നിര്‍മാതാക്കളില്‍ നിന്നും തുക ഈടാക്കും. നിര്‍മാതാക്കളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടി ആരംഭിച്ചെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി.


മരടില്‍ പൊളിച്ചുമാറ്റുന്ന ഫ്ളാറ്റുകളുടെ ഉടമകള്‍ക്ക് ഇടക്കാലനഷ്ടപരിഹാരമായി നാലാഴ്ചയ്ക്കകം 25 ലക്ഷം രൂപ വീതം നല്‍കാന്‍ കഴിഞ്ഞ ദിവസം സുപ്രീം കോടതി നിര്‍ദേശം നല്‍കിയിരുന്നു.സുപ്രീം കോടതി ഉത്തരവ് അനുസരിച്ചാണ് സര്‍ക്കാരിന്റെ നടപടി. നിര്‍മാതാക്കളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നിര്‍ദേശം നല്‍കി കഴിഞ്ഞു. കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന റിപ്പോര്‍ട്ട് അനുസരിച്ച്‌ കാര്യങ്ങള്‍ മുന്നോട്ട് പോകുമെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി.




Sharing is Caring